Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seeds Of The Crop

Thrissur

കൈ​പ്പ​റ​മ്പി​ന്‍റെ മ​ണ്ണി​ൽ ഉ​ഴു​ന്ന്; മ​ന്ത്രി ഇ​ന്നു വി​ള​വെ​ടു​ക്കും

മു​ണ്ടൂ​ർ: കൈ​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ കോ​ൾ​പാ​ട​ത്ത് ഉ​ഴു​ന്നു പ​രി​പ്പ് കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ജ​യം. ഇ​ന്നു വി​ള​വെ​ടു​പ്പ് ഉ​ത്സ​വം. ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​മു​ണ്ടൂ​ർ താ​ഴം കോ​ൾ​പ​ട​വി​ൽ വി​ള​വെ​ടു​പ്പും തു​ട​ർ​ന്ന് പൊ​തു​യോ​ഗ​വും കൃ​ഷി മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള മു​ണ്ടൂ​ർ താ​ഴം കോ​ൾ​പ​ട​വി​ലെ​യും പേ​രാ​മം​ഗ​ലം ക​റു​ക കോ​ൾ​പ​ട​വി​ലു​മാ​ണു 103 ഏ​ക്ക​റി​ൽ ഉ​ഴു​ന്നു​പ​രി​പ്പ് കൃ​ഷി​യി​റ​ക്കി നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ച​ത്.

കേ​ര​ള​ത്തി​ൽ​ത്ത​ന്നെ ആ​ദ്യ​മാ​യാ​ണു പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ഴു​ന്ന് ഇ​ട​വി​ള കൃ​ഷി​യാ​യി പ​രി​ക്ഷി​ച്ച​തെ​ന്ന് ക​ർ​ഷ​ക​രാ​യ കെ.​എ​ഫ്. ബ്ലെ​സ​ൺ, പി.​എ​സ്. അ​ച്യു​ത​ൻ, കെ. ​പി. ഔ​സേ​പ്പ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​വ​രു​ടെ ടീ​മാ​ണ് ഉ​ഴു​ന്നു​കൃ​ഷി പ​രി​പാ​ലി​ച്ചു​വ​ന്ന​ത്. നെ​ൽ​കൃ​ഷി​യി​ലും മ​ത്സ്യ​കൃ​ഷി​യി​ലും കൂ​ട്ടു​കൃ​ഷി​യി​ലൂ​ടെ വി​ജ​യം വ​രി​ച്ച 65 ക​ർ​ഷ​ക​ർ ചേ​ർ​ന്ന് കാ​ല​ത്തി​ന​നു​സ​രി​ച്ച മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​യി​രു​ന്നു പു​തി​യ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

ഇ​സാ​ഫ് കോ​ർ​പ​റേ​റ്റ് ബാ​ങ്കി​ന്‍റെ​യും കൈ​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും മു​ണ്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. നാ​ട​ൻ ചാ​ണ​ക​പ്പൊ​ടി​യും ക​ള​നാ​ശി​നി​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു കൃ​ഷി​രീ​തി. ര​ണ്ട​ര മാ​സ​ത്തെ സ​മ​യ​മെ​ടു​ത്താ​ണു കൃ​ഷി വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ​ത്. ഒ​രേ​ക്ക​റി​ൽ 300 മു​ത​ൽ 400 കി​ലോ​വ​രെ ഉ​ഴു​ന്ന് പ​രി​പ്പ് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഒ​രു കി​ലോ ഉ​ഴു​ന്നു​പ​രി​പ്പി​ന് മാ​ർ​ക്ക​റ്റി​ൽ 100 രൂ​പ വി​ല​യു​ണ്ട്. ക​ർ​ഷ​ക​രി​ൽ​നി​ന്ന് കി​ലോ ഗ്രാ​മി​ന് 65 രൂ​പ​യാ​യി​ട്ടാ​ണ് ഇ​സാ​ഫ് കോ​ർ​പ​റേ​റ്റ് ബാ​ങ്ക് അ​ധി​ക്യ​ത​ർ ഉ​ഴു​ന്ന് ശേ​ഖ​രി​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​യി 10,000 ഏ​ക്ക​റോ​ളം സ്‌​ഥ​ല​ത്ത് കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് ഇ​സാ​ഫ് കോ​ർ​പ​റേ​റ്റ് ബാ​ങ്ക് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up